banner  

         Home   |   Activities   | Contact Us                             Corporate Identity Number : CIN-U52209KL1974SGC002615          

     Official login/ഔദ്യോഗിക ലോഗിൻ
 

 User Name

   Password     

   Season     

SUPPORT / പിന്‍തുണ
2025-26,ഒന്നാംവിള നെല്ല് സംഭരണം-കർഷക രജിസ്ട്രേഷന്‍
സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2025-26 സീസണിലെ ഒന്നാംവിള ഓൺലൈൻ കർഷക രജിസ്ട്രേഷന്‍ 25.08.2025 തീയതി മുതല്‍ ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു സമയബന്ധിതമായി കർഷക രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. നിലവിലുള്ള സർക്കാർ വ്യവസ്ഥകള്‍ പൂർണമായും അംഗീകരിച്ചുകൊണ്ടു വേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്സൈറ്റില്‍ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ലിങ്കിൽ ലഭ്യമാണ്.

Expression of Interest
കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സംസ്ഥാനത്തെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഏജൻസിയാണ് . ഇപ്രകാരം 2025 - 26 സീസണിലേയ്ക്ക് സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കുവാന്‍ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂർണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ് . താല്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ അപേക്ഷകള്‍ 2025 ആഗസ്റ്റ് 25-ാം തീയതി മുതല്‍ നവംബര്‍ 15 വരെ സപ്ലൈകോ ഹെഡ് ഓഫീസില്‍ നൽകേണ്ടതാണ് .

 Online : 426 Site maintained by   SUPPLYCO